കാക്കനാട് മയക്കുമരുന്ന് കേസ്: ഒരാൾകൂടി അറസ്റ്റിൽ
Monday 25 October 2021 12:00 AM IST
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ കോഴിക്കോട് ഒളവണ്ണ സി.വി.ഹൗസിൽ മഷൂദി (28) നെ എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഷൂദ് മയക്കുമരുന്ന് വിൽപ്പന നടത്തിയതായും ഇത്തരത്തിൽ ലഭിച്ച പണം കേസിലെ മുഖ്യ പ്രതികളുടെയും ഇവരുമായി ബന്ധമുണ്ടായിരുന്നവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.