340 പേർക്ക് കൊവിഡ്
Tuesday 26 October 2021 1:17 AM IST
കോട്ടയം : ജില്ലയിൽ 340 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 718 പേർ രോഗമുക്തരായി. 3336 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 145 പുരുഷൻമാരും, 160 സ്ത്രീകളും, 33 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3221 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ 25272 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.