രോമാഞ്ചം വന്നപ്പോൾ ക്യാമറ ഓണായി, ഓൾഡ് മങ്കുമായി ദേ കിടക്കുന്നു അകത്ത്

Tuesday 26 October 2021 9:25 AM IST

കൊല്ലം: ആശ്രാമത്തെ ബിവറേജസ് സെൽഫ് കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിക്കവേ സി.സി ടിവികാമറയിൽ കുടുങ്ങിയ യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ സരയൂനഗർ 190 മണക്കരവയലിൽ ബിജുവാണ് (രോമാഞ്ചം ബിജു-32) പിടിയിലായി.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. അടയ്ക്കുന്ന സമയമായതിനാൽ തിരക്ക് കുറവായിരുന്നു. മാസ്കും നീല ഷർട്ടും പാന്റ്സും ധരിച്ചെത്തിയ യുവാവ് കൗണ്ടറിൽ നിന്ന് 910 രൂപയുടെ ഓൾഡ് മങ്ക് റമ്മിന്റെ ഫുൾ ബോട്ടിലാണ് കവർന്നത്. ഇത് കാമറയിൽ പതിഞ്ഞു. സംഭവത്തിന് അരമണിക്കൂർ മുൻപും ഇയാൾ ഔട്ട്ലെറ്റിലെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചതായും കണ്ടെത്തി. മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ മോഷണശ്രമം നടത്തിയ ഒരാളെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശപ്രകാരം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ്‌ എസ്.ഐ. ആർ. രതീഷ് കുമാർ, സി.പി.ഒമാരായ സുനിൽ, അഭിലാഷ്, രമേശ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement