ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി ആ​ര്യ​യു​ടെ​ ​നാ​യി​ക​

Wednesday 27 October 2021 6:40 AM IST

ജ​ഗ​മേ​ ​ത​ന്തി​ര​ത്തി​ൽ​ ​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​യി​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ ​ആ​ര്യ​യു​ടെ​ 33​ ​-ാമ​ത് ​ചി​ത്ര​ത്തി​ൽ​ ​ നായി​കയാകുന്നു.ടെ​ഡി​ ​എ​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​ശ​ക്തി​ ​രാ​ജ​നും​ ​ആ​ര്യ​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ഇ​തു​വ​രെ​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്നു.​ ​ടെ​ഡി​യെ​ ​പോ​ലെ​ ​പു​തി​യ​ ​ചി​ത്ര​വും​ ​സ​യ​ൻ​സ് ​ഫി​ക്ഷ​നാ​യി​രി​ക്കും.​ ​​ ​സി​മ്രാ​ൻ,​ ​കാ​വ്യ​ ​ഷെ​ട്ടി​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു​ണ്ട്.
മ​ലേ​ഷ്യ,​ ​ചെ​ന്നൈ​ ​എ​ന്നി​വ​ട​ങ്ങ​ളാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​നു​ക​ൾ.​ ​ഡി​ ​ഇ​മാ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​ ​വ​ഹി​ക്കു​ന്ന​ത്.​ ​മ​ണി​ ​ര​ത്‌​നം​ ​സം​വി​ധാ​നം​ ​ചെയ്യുന്ന മൾട്ടി​സ്റ്റാർ ചി​ത്രമായ ​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​നാ​ണ് ​ഐ​ശ്വ​ര്യ​യു​ടേ​താ​യി​ ​ പൂർത്തി​യാകാനുള്ളത്. മലയാളത്തി​ൽ അർച്ചന 31 നോട്ട് ഒൗട്ട് റി​ലീസി​നൊരുങ്ങുന്നു.​ ​ഗോ​ഡ്‌​സെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​ഐ​ശ്വ​ര്യ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.

Advertisement
Advertisement