എൻ.എസ്.എസ്. യൂണിയൻ വാർഷികപൊതുയോഗം 

Wednesday 27 October 2021 3:11 AM IST

തൊടുപുഴ: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ 71 - ാം മത് വാർഷികപൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ടും, വരവ് - ചെലവ് കണക്കും യോഗത്തിൽ പാസാക്കി. 2021 -22 ലേക്കുള്ള 55,09,514 രൂപ വരവും, 55,06,703 രൂപ ചെലവുമുള്ള ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി കെ.ആർ.ജയപ്രകാശ് അവതരിപ്പിച്ചു. വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകികൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിവിധ കരയോഗത്തിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ധർമ്മാംഗദകൈമൾ സ്വാഗതവും യൂണിയൻസെക്രട്ടറി കെ.ആർ.ജയപ്രകാശ് നന്ദിയും പറഞ്ഞു.