ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ജ്യൂസ്

Wednesday 27 October 2021 1:34 AM IST

ആരോഗ്യ ഗുണങ്ങൾക്ക് പേര് കേട്ട നെല്ലിക്ക ചർമ സൗന്ദര്യത്തിനും നല്ലതാണ്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാത്സ്യം തുടങ്ങിയവയാൽ സമ്പന്നമാണ് നെല്ലിക്ക. കറ്റാർ വാഴയുടെ നീരിൽ നെല്ലിക്ക ജ്യൂസ് ചേർത്ത് കുടിച്ചാൽ ചർമ്മ - കേശ സൗന്ദര്യത്തിനും ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കുന്നതിനും നല്ലതാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് അര കപ്പ് നെല്ലിക്ക ജ്യൂസ് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത്. രാവിലെ വെറും വയറ്റിൽ കുടിക്കാം. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളും വായ്പുണ്ണ് കുറയ്ക്കാൻ സഹായിക്കുന്നു. വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് കുടിച്ചാൽ മലബന്ധം പോലുള്ള പ്രശ്നങ്ങളെയും മൂത്രാശയ അണുബാധകളേയും അകറ്റാം. നെല്ലിക്ക നീരിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിച്ച് വിളർച്ചയെ തടയുന്നു.

Advertisement
Advertisement