4,500 രൂപയ്ക്ക് അടിപൊളി ഫോൺ, ഗംഭീര ഓഫറുകൾക്ക് കേട്ട് ഫോൺ ഓർഡർ ചെയ്താൽ കിട്ടുക സോപ്പ്; ഒടുവിൽ അറസ്റ്റ്

Wednesday 27 October 2021 1:53 PM IST

ന്യൂഡൽഹി: 4,500 അടിപൊളി മൊബൈൽ ഫോൺ ലഭിക്കും... വാഗ്ദ്ധാനം കേട്ട് പണം നൽകിയവർക്ക് കിട്ടിയത് സോപ്പുകൾ. സംഭവത്തിൽ ഡൽഹിയിലെ രോഹിണി പ്രദേശത്ത് 53 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ 46 പേർ സ്ത്രീകളാണ്.

പ്രതികൾ രണ്ട് അനധികൃത കോൾ സെന്ററുകൾ നടത്തിയിരുന്നു, അവിടെ നിന്ന് പോസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിളിച്ചായിരുന്നു ആളുകളെ കെണിയിൽ വീഴ്ത്തിയിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രണവ് തയാൽ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളിലെ ആളുകളെ റാക്കറ്റ് ലക്ഷ്യം വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 18000 രൂപ വിലയുള്ള രണ്ട് ഫോണുകൾ 4,500 രൂപയ്ക്ക് കിട്ടുമെന്നും, പരിമിതമായ കാലയളവ് ഓഫർ ആണെന്നും ആളുകളോട് പറയും.ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനും വാഗ്ദ്ധാനം ചെയ്യും.

ഫോൺ ഓർഡർ ചെയ്യുന്നവർക്ക് സോപ്പുകൾ, ബെൽറ്റുകളൊക്കെയാണ് നൽകിയിരുന്നത്. പ്രതികളിൽ നിന്ന് ലാപ്‌ടോപ്പുകൾ,ബാർ കോഡ് സ്‌കാനർ,86 ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.