നാടൻകുലകൾ എടുക്കാനാളില്ല

Thursday 28 October 2021 12:30 AM IST

കോട്ടയം: അന്യസംസ്ഥാന വാഴക്കുലകളുടെ കടന്നുകയറ്റത്തോടെ നാടൻ കുലകളുടെ ഡിമാൻഡ് കുറഞ്ഞു. ഞാലിപ്പൂവൻ, പൂവൻ, പാളയം കോടൻ തുടങ്ങിയവ കൃഷി ചെയ്തവരാണ് വിൽപ്പന നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഞാലിപ്പൂവന് വിപണിയിൽ കിലോയ്ക്ക് 28 രൂപയും പാളയം കോടന് 15 രൂപയും പൂവന് 30 രൂപയും വിലയുണ്ടങ്കിലും കോട്ടയം മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ നാടൻ കുലകൾ എടുക്കുന്നില്ല. അന്യസംസ്ഥാന കുലകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമൂലമാണിത്. വിപണിയിൽ വാഴപ്പഴങ്ങൾക്ക് ചെലവ് കുറവാണെന്നാണ് മൊത്തക്കച്ചവടക്കാരുടെ മറ്റൊരു വാദം. എന്നാൽ വിലക്കുറവില്ലതാനും. തമിഴ്‌നാട്ടിൽ ഇപ്പോൾ വാഴപ്പഴങ്ങളുടെ സീസണാണ്.

നിലവിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുലകൾ വിൽപ്പന നടത്താൻ ഒരു സംവിധാനവുമില്ല. വിൽക്കാനെത്തിക്കുന്ന കുലകൾ മടക്കി കൊണ്ടുപോകേണ്ട സ്ഥിതിയാണ്. മുൻകാലങ്ങളിൽ ഉണക്കി ഡ്രൈ ഫ്രൂട്ട് ആക്കുമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം അതിനും കഴിയുന്നില്ല. പശുക്കൾക്ക് തീറ്റയായി നൽകുക മാത്രമാണ് പോംവഴി.

 ഹോർട്ടി കോർപ്പിന്റെ സംഭരണം നാമമാത്രം

 കാർഷിക വിപണന കേന്ദ്രങ്ങളും വാങ്ങുന്നില്ല


മാർക്കറ്റിലെ വില

ഞാലിപ്പൂവൻ: 28

പാളയം കോടൻ: 15

പൂവൻപഴം: 30

'വരവ് കുലകളിൽ നിന്ന് കൂടുതൽ ആദായം ലഭിക്കുമെന്നതിനാൽ

മാർക്കറ്റിൽ മാത്രമല്ല , ചില്ലറ വിൽപ്പന ശാലകളിലും നാടൻ വാഴക്കുലകൾ എടുക്കാത്ത സാഹചര്യമാണ്. കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ തയ്യാറായാൽ പോലും ചില്ലറ വ്യാപാരികൾ ഒന്നോ രണ്ടോ കുലകൾ മാത്രമേ എടുക്കൂ.'

- ബേബി, വാഴ കർഷകൻ

Advertisement
Advertisement