മാതംഗിയിൽ ശ്വേത മേനോൻ
Thursday 28 October 2021 7:08 AM IST
ഋഷി പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന മാതംഗിയിൽ ശ്വേത മേനോൻ നായികയായി എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് പ്രമേയം. ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിഹാൻ, റിയാസ് ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീത വിജയൻ, സുനിത ധൻരാജ്, രശ്മി ബോബൻ, ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് മറ്റു താരങ്ങൾ. തമിഴിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യുന്നുണ്ട്. തമിഴിൽ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിൽ എത്തുന്നു.വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ. നായർ നിർമിക്കുന്ന ചിത്രത്തിന് ഉത്പൽ വി. നയനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന ഋഷി പ്രസാദ്, സംഗീതം: സോമസുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂർ,