ജില്ലാതല സിവിൽ സർവീസ് മത്സരം

Thursday 28 October 2021 12:00 AM IST

കോട്ടയം: ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. രണ്ടിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബാൾ, ബാസ്‌കറ്റ് ബാൾ ഷട്ടിൽ ബാഡ്മിന്റൺ, ലോൺ ടെന്നീസ്, ടേബിൾ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക, കബഡി, റസ്ലിങ് , ക്രിക്കറ്റ്, ചെസ് എന്നിവ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്ബാൾ, സ്വിമ്മിംഗ് എന്നിവ മൂന്നിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടക്കുക. താത്പര്യമുള്ളവർ എലിജിബിലിറ്റി ഫോറം, വാക്‌സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ/ആർ.എ.ടി പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോൺ: 04812563825.

Advertisement
Advertisement