നയൻസിന്റെ വിവാഹം ഉടൻ

Thursday 28 October 2021 7:40 AM IST

തെ​ന്നി​ന്ത്യ​യു​ടെ​ ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ന​യ​ൻ​താ​ര​ ​വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങു​ന്നു.​ ​കാ​മു​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​ഘ്‌​നേ​ശ് ​ശി​വ​യു​മാ​യി​ ​ഏ​റെ​ക്കാ​ലം​ ​മു​ൻ​പേ​ ​ന​യ​ൻ​സി​ന്റെ​ ​വി​വാ​ഹ​ ​നി​ശ്ച​യം​ ​ന​ട​ന്നി​രു​ന്നു.​ ​വി​വാ​ഹ​മെ​ന്നാ​ണെ​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​വൈ​കാ​തെ​ ​മ​റു​പ​ടി​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​രു​വ​രും​ ​ത​ങ്ങ​ളു​ടെ​ ​വി​വാ​ഹ​ത്തീ​യ​തി​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​കൾ ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.ന​യ​ൻ​സ് ​പു​തി​യ​ ​ഓ​ഫ​റു​ക​ളൊ​ന്നും​ ​സ്വീ​ക​രി​ക്കാ​ത്ത​ത് ​ഈ​ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്.
മ​ക​ൻ​ ​ആ​ര്യ​ൻ​ഖാ​ൻ​ ​ല​ഹ​രി​ ​മ​രു​ന്ന് ​കേ​സി​ൽ​ ​കു​ടു​ങ്ങി​യ​തോ​ടെ​ ​ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​കു​ന്ന​ ​അ​റ്റ്‌​ലി​യു​ടെ​ ​ചി​ത്ര​വും​ ​ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടും.​ ​വി​വാ​ഹ​ത്തി​ന്റെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​ഡേ​റ്റ് ​ക്ളാ​ഷ് ​വ​ന്നേ​ക്കു​മെ​ന്ന​തി​നാ​ൽ​ ​ഷാ​രൂ​ഖ് ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന്പി​ന്മാ​റാ​ൻ​ ​ന​യ​ൻ​സ് ​ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​സാ​മ​ന്ത​യെ​യാ​ണ് ​പ​ക​ര​ക്കാ​രി​യായി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.വി​ഘ്‌​നേ​ശ് ​ശി​വ​യു​മാ​യി​ ​വി​വാ​ഹ​നി​ശ്ച​യം​ ​ക​ഴി​ഞ്ഞു​വെ​ന്ന് ​ന​യ​ൻ​സ് ​ഏ​റെ​നാ​ൾ​ ​മു​ൻ​പ് ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും​ ​വി​വാ​ഹ​ത്തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.
നാ​നും​ ​റൗ​ഡി​ ​താ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​ ​വേ​ള​യി​ലാ​ണ് ​ന​യ​ൻ​സ് ​സം​വി​ധാ​യ​ക​ൻ​ ​വി​ഘ്‌​നേ​ശ് ​ശി​വ​യു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.​ ​പി​ന്നീ​ട് ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​റൗ​ഡി​ ​പി​ക്ചേ​ഴ്സ് ​എ​ന്ന​ ​നി​ർ​മ്മാണ-​ ​വി​ത​രണ ക​മ്പ​നി​യും​ ​തു​ട​ങ്ങി.​ ​ഈ​ ​റൗ​ഡി​ ​പി​ക്ചേ​ഴ്സ് ​നി​ർ​മ്മി​ച്ച് ​വി​ഘ്‌​നേ​ശ് ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​റ്റ് ​വാ​ക്കു​ല​ ​ര​ണ്ട് ​കാ​ത​ൽ​ ​എ​ന്ന​ ​ചി​ത്രം​ ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​ന​യ​ൻ​താ​ര​യ്ക്കൊ​പ്പം​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​സാ​മ​ന്ത​യു​മാ​ണ് ​ഈ​ ​ത്രി​കോ​ണ​ ​പ്ര​ണ​യ​ ​ക​ഥ​യി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ര​ജ​നി​കാ​ന്ത്ചി​ത്ര​മാ​യ​ ​അ​ണ്ണാ​ത്തെ​യാ​ണ് ​ന​യ​ൻ​താ​ര​യു​ടെ​ ​അ​ടു​ത്ത​ ​റി​ലീ​സ്.​ ​ദീ​പാ​വ​ലി​ക്ക് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​കു​ന്ന​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ന്റെ​ ​ഗോ​ൾ​ഡി​ലാ​ണ് ​ന​യ​ൻ​താ​ര​ ​ഇ​പ്പോ​ഴ​ഭി​ന​യി​ക്കു​ന്ന​ത്.

Advertisement
Advertisement