പാഠപുസ്തകങ്ങളിൽ ഉള്ളതല്ല സത്യം,​ സവർക്കറെ അവർ അത്രമാത്രം ഭയന്നിരുന്നു,​ സെല്ലുലാർ ജയിൽ സന്ദർശിച്ച് കങ്കണ

Wednesday 27 October 2021 8:10 PM IST

സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ സന്ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രം തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരം ആൻഡമാനിൽ എത്തിയത്. സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ താരം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു

' 'ഇന്ന് ആൻഡമാൻ ദ്വീപിൽ എത്തിയ ഞാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാ പാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. . അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ നേരിട്ടു...അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം,​ ട്ടിട്ടുണ്ടാകും. അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു. കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം.ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം.അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല. സവർക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലിൽ ഞാൻ അല്പനേരം ധ്യാനമിരുന്നു,​ അദ്ദേഹത്തിന് ആദരം അർപ്പിച്ചു. . - കങ്കണ റണാവത്ത് കുറിച്ചു.