കനേഡിയൻ പ്രതിരോധ മന്ത്രിയായി ഇന്ത്യൻ വംശജ

Thursday 28 October 2021 1:11 AM IST

ഒട്ടാവ: കനേഡിയൻ പ്രതിരോധ മന്ത്രിയായി ഇന്ത്യൻ വംശജയും അഭിഭാഷകയുമായ അനിത ആനന്ദിനെ നിയോഗിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണിത്.

ദീർഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്റെ പിൻഗാമിയായാണ് നിയമനം. സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹർജിത്തിന് തിരിച്ചടിയായിരുന്നു. തുടർന്ന്,

പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേറിയതോടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിക്കുകയായിരുന്നു.

54കാരിയായ അനിത പൊതുസേവന -സംഭരണ മന്ത്രിയായിരുന്നു. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്.