ശിശുവികസന വകുപ്പ് ഡയറക്ടർ അനുപമയുടെ മൊഴി രേഖപ്പെടുത്തി

Thursday 28 October 2021 12:24 AM IST

തിരുവനന്തപുരം: വനിത-ശിശുവികസന വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി അനുപമ എസ്. ചന്ദ്രന്റെയും ഭർത്താവ് അജിത്തിന്റെയും മൊഴികൾ ഡയറക്ടർ ടി.വി. അനുപമ രേഖപ്പെടുത്തി. കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന അനുപമയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയിൽ നിന്ന് വിവരങ്ങൾ തേടുന്നത്. കുട്ടിയെ തിരികെ കിട്ടാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ലഭിച്ച രസീതുകളും മറ്റ് രേഖകളും ഇരുവരും ഹാജരാക്കി. വൈകിട്ട് ആരംഭിച്ച മൊഴിയെടുപ്പ് രാത്രിയാണ് അവസാനിച്ചത്.

അതേസമയം, അനുപമയുടെ അമ്മയും സഹോദരിയും ഉൾപ്പെടെ അഞ്ച് പേരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്നും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ദത്തെടുക്കൽ ഏജൻസിയെയും പൊലീസ് സമീപിച്ചിട്ടുണ്ട്. വിവാദത്തിൽ പാർട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാർട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതിൽ പ്രതീക്ഷയില്ലെന്നും സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്നും അവർ പറഞ്ഞു. അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം നടപടിയെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.

 അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തീ​ക്ഷ​

തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കി​യെ​ന്നും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും​ ​അ​ഞ്ച​ര​ ​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ട​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്ത​ലി​ന് ​ശേ​ഷം​ ​അ​നു​പ​മ​ ​പ​റ​ഞ്ഞു.​ ​അ​തോ​ടൊ​പ്പം​ ​ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ശ​ശി​ധ​ര​ന്റെ​ ​മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന​ ​പു​തി​യ​ ​ആ​വ​ശ്യ​വും​ ​അ​നു​പ​മ​ ​മു​ന്നോ​ട്ട് ​വ​ച്ചു.​ ​ശ​ശി​ധ​ര​ന് ​ദ​ത്ത് ​ന​ട​പ​ടി​ക​ളി​ൽ​ ​അ​റി​വു​ണ്ടെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​പ​റ​ഞ്ഞു.​ ​ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​പ്പെ​ട്ട​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​ശ​ശി​ധ​ര​ൻ.

Advertisement
Advertisement