മോ​ഷ​ണം ​പോ​യ​ ​കാ​ണി​ക്ക​വ​ഞ്ചി​കൾ ക്ഷേ​ത്ര​കു​ള​ത്തി​ൽ​ ​​ക​ണ്ടെ​ത്തി

Thursday 28 October 2021 1:32 AM IST

കോട്ടയം:​ ​കാ​ളി​കാ​വ് ​ദേ​വി​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​മോ​ഷ​ണം​ ​പോ​യ​ ​കാ​ണി​ക്ക​വ​ഞ്ചി​ക​ൾ​ ​ക്ഷേ​ത്ര​ ​കു​ള​ത്തി​ൽ​ ​​ക​ണ്ടെ​ത്തി.​ ​ക​ഴി​ഞ്ഞ​ 15​ ​നാ​യി​രു​ന്നു​ ​മോ​ഷ​ണം നടന്നത്. പിറ്റേദിവസം തന്നെ ​ക്ഷേ​ത്ര​ത്തിന് സ​മീ​പ​ത്തു​ ​നി​ന്ന് ​കാ​ണി​ക്ക​വ​ഞ്ചി​ക​ൾ​ ​പൊ​ട്ടി​ച്ച​ ​താ​ഴു​ക​ളും​ ​ക​മ്പി​പ്പാ​ര​യും​ ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൊ​ലീ​സി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ​ ​സ്‌​കൂ​ബാ​ ​ടീം​ ​ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​ലാ​ണ് ​ക​വ​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ ​ആ​റ് ​കാ​ണി​ക്ക​വ​ഞ്ചി​ക​ളും​ ​കുളത്തിൽ നിന്ന് ക​ണ്ടെ​ത്തി​യ​ത്.​ ​ഭാ​ര​മേ​റി​യ​ ​കാ​ണി​ക്ക​വ​ഞ്ചി​ക​ളു​മാ​യി​ ​മോ​ഷ്ടാ​ക്ക​ൾ​ക്ക് ​പോ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​ന​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​കു​ള​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കോ​ട്ട​യം​ ​ഫ​യ​ർ​ ​ഫോ​ഴ്‌​സ് ​സ്‌​കൂ​ബ​ ​ടീം,​ ​ക​ടു​ത്തു​രു​ത്തി​ ​ഫ​യ​ർ​ ​ഫോ​ഴ്‌​സ്,​ ​കു​റ​വി​ല​ങ്ങാ​ട് ​പൊ​ലീ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ഫ​യ​ർ​ ​ഫോ​ഴ്‌​സ് ​ക​ടു​ത്തു​രു​ത്തി​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​സു​ധി​കു​മാ​ർ,​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മ​ഹേ​ഷ്,​ ​ശ്രീ​നാ​ഥ്,​ ​പ്ര​ജി​ൻ​ ​പ്ര​കാ​ശ്,​ ​മ​നോ​ഹ​ർ,​ ​കോ​ട്ട​യം​ ​സ്‌​കൂ​ബ​ ​ടീ​മി​ലെ​ ​സു​രേ​ഷ്,​ ​ഷൈ​ജു​ ​മി​ഥു​ൻ,​ ​കു​റ​വി​ല​ങ്ങാ​ട് ​എ​സ്.എ​ച്ച്.ഒ​ ​സ​ജീ​വ് ​ചെ​റി​യാ​ൻ,​ എ​സ്.​ഐ​ ​തോ​മ​സ് ​കു​ട്ടി,​ ​എ.​എ​സ്.ഐ​ ​അ​ജി​കു​മാ​ർ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​അ​രു​ൺ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​മേ​ഖ​ല​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഉ​ണ്ടാ​വു​ന്ന​ ​മോ​ഷ​ണ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ഉ​ണ്ടാ​വ​ണ​മെ​ന്ന് ​ക്ഷേ​ത്ര​ ​ഉ​പ​ദേ​ശ​ക ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ആ​ർ​ ​ഷി​ജോ​ ​ആ​വ​ശ്യ​പ്പെ​ട്ടു.