ഇനി കണ്ടക്ടറുടെ ഒപ്പമിരിക്കാം

Thursday 28 October 2021 11:43 PM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്ടർക്ക് ലഭ്യമാക്കിയിരിക്കുന്ന സീറ്റിൽ ഇനി മുതൽ യാത്രക്കാരനും ഒപ്പം ഇരിക്കാമെന്ന് വകുപ്പ് ഉത്തരവിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ കണ്ടക്ടർക്കൊപ്പം മറ്റ് യാത്രക്കാർ ഇരിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. യാത്രക്കാർ നിൽക്കുമ്പോൾ സീറ്റ് ഒഴിച്ചിടുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നതിന്റെയും ജീവനക്കാർക്ക് വാക്സിനേഷൻ പൂർത്തീകരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഒപ്പം വനിതാ യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ.

Advertisement
Advertisement