നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തിയേറ്ററിൽ തന്നെ, റിലീസ് തീയതി പ്രഖ്യാപിച്ചു

Thursday 28 October 2021 6:21 PM IST

മരയ്ക്കാർ പോലെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. മരയ്ക്കാർ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നെങ്കിലും ആറാട്ട് തിയേറ്ററിൽ തന്നെ എത്തുമെന്ന വാർത്തയാണ് ആരാധാകർക്ക് ആവേശമാകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

.ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വൻശ്രദ്ധ നേടിയിരുന്നു. വില്ലന് ശേഷം ബി. ഉണ്ണിക്കൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വമ്പൻതാരനിര തന്നെ അണിനിരക്കുന്നു. എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നു.