ര​ജ​നി​കാ​ന്ത് സു​ഖം​ ​പ്രാ​പി​ക്കു​ന്നു; പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​ആ​രാ​ധ​കർ

Saturday 30 October 2021 4:30 AM IST

സൂ​പ്പ​ർ​സ്റ്റാ​ർ​ ​ര​ജ​നീ​കാ​ന്ത് ​സു​ഖം​ ​പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി​ ​അ​ദ്ദേ​ഹം​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​ചെ​ന്നൈ​ ​കാ​വേ​രി​ ​ആ​ശു​പ​ത്രി​ ​സി.​ഇ.​ഓ​ ​ഡോ.​അ​ര​വി​ന്ദ​ൻ​ ​ശെ​ൽ​വ​രാ​ജ് ​അ​റി​യി​ച്ചു

.​ര​ജ​നി​യു​ടെ​ ​മ​സ്തി​ഷ്ക്ക​ത്തി​ലേ​ക്കു​ള്ള​ ​ക​ഴു​ത്തി​ലെ​ ​ര​ക്ത​ധ​മ​നി​യി​ലെ​ ​ബ്ളോ​ക്ക് ​ഇ​ന്ന​ലെ​ ​നീ​ക്കം​ ​ചെ​യ്തെ​ന്നും​ ​ഈ​ ​പ്ര​ക്രി​യ​ ​വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും​ ​മെ​ഡി​ക്ക​ൽ​ ​ബു​ള്ള​റ്റി​നി​ൽ​ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.​ഏ​താ​നും​ ​ദി​വ​സ​ത്തി​ന​കം​ ​ആ​ശു​പ​ത്രി​ ​വി​ടാ​ൻ​ ​ക​ഴി​യും. സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ര​ജ​നി​കാ​ന്തി​നെ​ ​ര​ണ്ടു​ദി​വ​സം​ ​മു​ൻ​പാ​ണ് ​ചെ​ന്നൈ​യി​ലെ​ ​കാ​വേ​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​പ​തി​വ് ​പ​രി​ശോ​ധ​ന​യ്ക്കാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്. താ​രം​ ​വേ​ഗം​ ​സു​ഖം​ ​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രാ​ധ​ക​രും​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ​കു​റ​ച്ചു​ ​കാ​ല​ത്തേ​ക്കെ​ങ്കി​ലും​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​ആ​രാ​ധ​ക​രി​ൽ​ ​ചി​ല​ർ​ ​താ​ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ര​ജ​നി​കാ​ന്തി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​അ​ണ്ണാ​ത്തെ​ ​ദീ​പാ​വ​ലി​ ​പ്ര​മാ​ണി​ച്ച് ​ന​വം​ബ​ർ​ ​നാ​ലി​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​വി.​ ​ആ​ർ​ ​ഗ്രൂ​പ്പാ​ണ് ​ചി​ത്രം​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. സ​ൺ​ ​പി​ക്ച്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ണ്ണാ​ത്തെ​യി​ൽ​ ​ന​യ​ൻ​താ​ര​യാ​ണ് ​ര​ജ​നി​കാ​ന്തി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ​അ​നു​ജ​ത്തി​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഖു​ശ്ബു​വും​ ​മീ​ന​യും​ ​പ്ര​കാ​ശ് ​രാ​ജും​ ​ബാ​ല​യു​മാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ര​ജ​നീ​കാ​ന്ത് ​ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് ​കു​പ്ര​ചാ​ര​ണ​ങ്ങ​ളും​ ​സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ​ ​സ​ജീ​വ​മാ​ണ്.