പ്രധാനമന്ത്രി നവം. 5ന് കേദാർനാഥ് സന്ദർശിക്കും
Saturday 30 October 2021 12:51 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നവം. 5ന് കേദാർനാഥ് സന്ദർശിക്കും. കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. തുടർന്ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും നിർവഹിക്കും. 2013 ൽ വെള്ളപ്പൊക്കത്തിലെ
നാശനഷ്ടങ്ങൾക്ക് ശേഷം പുനർനിർമിച്ചതാണ് സമാധി. പ്രധാനമന്ത്രിയുടെ മാർഗ നിർദേശമനുസരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പൊതു റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പൂർത്തിയായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സംഗമഘട്ട് പുനർവികസനം, ഫസ്റ്റ് എയ്ഡ് സെന്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, അഡ്മിൻ ഓഫീസ്, ഹോസ്‌പിറ്റൽ, രണ്ട് ഗസ്റ്റ് ഹൗസുകൾ, പൊലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, മന്ദാകിനി ക്യൂ സംവിധാനം, റെയിൻ ഷെൽട്ടർ തുടങ്ങി 180 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.