'സൈബർ സേഫ്' പദ്ധതിയുമായി കേരള പൊലീസ്

Friday 29 October 2021 10:04 PM IST

തൃശൂർ : കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കുന്ന പുതിയ ഓൺലൈൻ സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരള പൊലീസ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, ചിൽഡ്രൻ ആൻഡ് പൊലീസ്, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പൊലീസിംഗ് പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി.

അന്തർ ദേശീയതലത്തിൽ ആദ്യമായാണ് യൂണിസെഫ് സഹായത്തോടെ സൈബർ സേഫ് പദ്ധതിക്ക് രൂപം നൽകുന്നത്. ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും, അവരുടെ അദ്ധ്യാപകരും, രക്ഷിതാക്കളുമാണ് പദ്ധതിയിൽ പങ്കാളികളാകുക. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നിയമം, സാങ്കേതികം, മന:ശാസ്ത്ര നിരീക്ഷണത്തിലൂടെയാണ് പഠന വിധേയമാക്കി പദ്ധതി ആസൂത്രണം ചെയ്യുന്നത്. കുട്ടികളെ സുരക്ഷിതമാക്കാൻ പ്രായോഗിക സൈബർ വിജ്ഞാനം പകരുന്ന വലിയൊരു പരിശ്രമത്തിന് നാന്ദിയാകുകയാണെന്ന് ഡിസേഫ് പദ്ധതി നോഡൽ ഓഫീസർ ഐ.ജി പി. വിജയൻ പറഞ്ഞു.

കുട്ടികളുടെ സുരക്ഷിതത്വത്തിന് നേരിട്ട് ഇടപെടുന്ന അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കുമുള്ള പ്രഥമഘട്ട ഏകദിന പരിശീലനം കേരള പൊലീസ് അക്കാഡമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ പി. എ മുഹമ്മദ് ആരിഫ് അദ്ധ്യക്ഷനായി.

Advertisement
Advertisement