മെഡിക്കൽ കോളേജിനെ യൂണിവേഴ്‌സിറ്റി കോളേജാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന്

Friday 29 October 2021 10:06 PM IST

തൃശൂർ : മെഡിക്കൽ കോളേജിനെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കി മാറ്റാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. കഴിഞ്ഞ ബഡ്ജറ്റിലാണ് യൂണിവേഴ്‌സിറ്റി കോളേജായി മാറ്റാനുള്ള തീരുമാനമെടുത്തത്. സർക്കാർ ഇതിനുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കണം.

എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രഅയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്നും വിരമിക്കുന്ന, കേരള ഗവ. നഴ്‌സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.ഡി. മേരിക്കും, റവന്യൂ വകുപ്പിലേക്ക് സ്ഥലം മാറിപ്പോകുന്ന പി.കെ അജിത് കുമാറിനും ഉപഹാരം നൽകി. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ് മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ഒ ഡെയ്‌സൺ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ജി രഞ്ജിത്, കെ.എൻ നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഗിരീഷ്, പി.എം ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement