ത്രിപുരയിലെ വർഗീയ ആക്രമണം: ഡൽഹി ത്രിപുര ഭവനിൽ പ്രതിഷേധം
Saturday 30 October 2021 12:00 AM IST
ന്യൂഡൽഹി: ത്രിപുരയിലെ വർഗീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ത്രിപുര ഭവന് മുന്നിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. എൻ.എസ്.യു.ഐ, ഐസ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി അടക്കം പത്തോളം വിദ്യാർത്ഥി സംഘടനകളാണ് മാർച്ചിൽ പങ്കെടുത്തത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വർഗീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ത്രിപുരയിൽ പ്രതിഷേധം നടക്കുന്നുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വിമർശനം ഉയർന്നിരുന്നു.