ചോർച്ച അടച്ചു, കുടിവെള്ള വിതരണം പുനരാരംഭിച്ചു

Saturday 30 October 2021 3:25 AM IST

തിരുവനന്തപുരം: വെള്ളയമ്പലം - ശാസ്‌തമംഗലം റോഡിലെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിച്ച് ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെ പമ്പിംഗ് പുനരാരംഭിച്ചു. ബുധനാഴ്ചയാണ് ചോർച്ച കണ്ടെത്തിയത്. പമ്പിംഗ് നിറുത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വലിയൊരു പ്രദേശത്ത് ഇന്നലെ വൈകിട്ടുവരെ വെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചിരുന്നെങ്കിലും അതിവേഗത്തിൽ പണി പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കുകയായിരുന്നു.