'വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല'; മരക്കാ‌ർ റിലീസ് വിഷയത്തിലുടക്കി ഫിയോക് ഭാരവാഹിത്വം രാജിവച്ച് ആന്റണി പെരുമ്പാവൂർ

Saturday 30 October 2021 1:17 PM IST

കൊച്ചി: മരക്കാർ ചിത്രത്തിന്റെ നിർമ്മാതാവും തീയേ‌റ്റർ ഉടമകളുടെ സംഘടന ഫിയോക്കിന്റെ വൈസ് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂർ സംഘടനാ ഭാരവാഹിത്വം രാജിവച്ചു. ഭാരവാഹിത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയും രാജികത്ത് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ആന്റണി പെരുമ്പാവൂർ ഫിയോക്ക് ചെയർമാൻ ദിലീപിന് രാജികത്ത് നൽകി.

മരക്കാർ ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകൾ അഡ്വാൻസ് തുകയായി 25 ലക്ഷം രൂപ നൽകണമെന്നും 200 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഫിലിം ചേമ്പർ യോഗത്തിൽ ആന്റണി പെരുമ്പാവൂ‌‌ർ ആവശ്യപ്പെട്ടിരുന്നു. മിനിമം ഗ്യാരണ്ടി വേണമെന്നും ആവശ്യമുണ്ടായിരുന്നു. നൽകുന്ന 25 ലക്ഷം ലാഭമുണ്ടായാൽ ഷെയർ വേണമെന്നും നഷ്‌ടമായാൽ തരില്ലെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.

മരക്കാർ ഒടിടി റിലീസാകുന്ന വിഷയത്തിൽ തന്നോട് ആരും ചർച്ച നടത്തിയില്ലെന്നും മോഹൻലാൽ സാറുമായാണ് ചർച്ച നടന്നതെന്നും ആന്റണി പെരുമ്പാവൂർ രാജികത്തിൽ പറഞ്ഞു.

Advertisement
Advertisement