സ്പെയിൻ ചലച്ചിത്രമേളയിൽ മാനവ് മികച്ച നടൻ

Sunday 31 October 2021 6:23 AM IST

സ്പെ​യി​ൻ​ ​ഫി​സി​മാ​ഡ് ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​ ​മാ​ന​വ് ​ മി​ക​ച്ച​ ​ന​ട​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടി.​ ​ഗേ​റ്റു​വേ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ് .​കെ​ ​നാ​യ​ർ​ ​നി​ർ​മ്മി​ച്ച് ​പ്ര​ദീ​ഷ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഇ​രു​മ്പ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ക​ട​ന​ത്തി​നാ​ണ് ​മാ​ന​വി​ന് ​വീ​ണ്ടും​ ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്കാ​രം. സ്പെ​യി​നി​ലെ​ ​ഫി​സി​മാ​ഡ്‌​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ആ​ദ്യ​മാ​ണ് ​ഒ​രു​ ​മ​ല​യാ​ള​ ​ന​ട​ന് ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​ന്ന​ത്.​ത​ന്റെ​ ​ര​ണ്ട് ​പെ​ൺ​മ​ക്ക​ളെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കു​റ്റ​വാ​ളി​ക​ളെ​ ​നീ​തി​പീ​ഠം​ ​ശി​ക്ഷി​ക്കാ​ൻ​ ​മ​ടി​ച്ചു​ ​നി​ന്ന​പ്പോ​ൾ​ ​ഒ​ര​ച്ഛ​ന്റെ​ ​നീ​റു​ന്ന​ ​മ​ന​സു​മാ​യി​ ​വി​ധി​ ​സ്വ​യം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ആ​ന്റ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മാ​ന​വ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മി​ക​ച്ച​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ ​ഇ​രു​മ്പ് ​ഇ​തി​നോ​ട​കം​ ​നേ​ടി.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ 40​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ക​ളി​ൽ​ ​ചി​ത്രം​ ​ശ്ര​ദ്ധ​ ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​നി​തി​ൻ​ ​നാ​രാ​യ​ണ​ൻ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ ​ചി​ത്ര​ത്തി​ന് ​ആ​ന​ന്ദ് ​കൃ​ഷ്ണ​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ത്.