ബി.എസ്.പി - ബി.ജെ.പി എം.എൽ.എമാർ എസ്.പിയിൽ

Sunday 31 October 2021 1:39 AM IST

ലക്നൗ: യു.പിയിൽ ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയ ആറ് എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്‌‌വാദി പാർട്ടിയിൽ ചേർന്നു. വിമത പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് ഹർഗോവിന്ദ് ഭാർഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാൽ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ പട്ടേൽ, അസ്‌ലം ചൗധരി എന്നിവരെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി പുറത്താക്കിയത്.