ഐ.എൻ.ടി.യു.സി ജില്ലാ ക്യാമ്പ് നാളെ

Sunday 31 October 2021 12:32 AM IST

കോട്ടയം : ഐ.എൻ.ടി.യു.സി ജില്ല ഏകദിന നേതൃത്വ ക്യാമ്പ് നാളെ ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കും. രാവിലെ 9.30 ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ജോസഫ് പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, മുൻ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, അനിയൻ മാത്യു എന്നിവർ ക്ലാസെടുക്കും. 200 നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കും.

Advertisement
Advertisement