കൊവിഡ് ബാധ 562 പേർക്ക്

Sunday 31 October 2021 12:39 AM IST

കോട്ടയം : ജില്ലയിൽ 562 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 553 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പത് പേർ രോഗബാധിതരായി. 61 പേർ രോഗമുക്തരായി. 4406 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 248 പുരുഷൻമാരും 244 സ്ത്രീകളും 70 കുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 5555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322171 പേർ കൊവിഡ് ബാധിതരായി. 314357 പേർ രോഗമുക്തി നേടി. 23697 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

Advertisement
Advertisement