റെയിൽവേ അടിപ്പാത നിർമാണം പുരോഗമിക്കുന്നു

Sunday 31 October 2021 12:47 AM IST

കോട്ടയം : മുട്ടമ്പലം റെയിൽവേ അടിപ്പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. അടിപ്പാതയിലൂടെ വാഹനങ്ങൾ പോകാനായി തയ്യാറാക്കിയ കോൺക്രീറ്റ് ബോക്സുകൾ ഘടിപ്പിച്ച് തുടങ്ങി. നിർമാണത്തിന്റെ ഭാഗമായി ഇവിടെ റെയിൽപാത ശക്തിപ്പെടുത്തി കോൺക്രീറ്റു ബോക്സുകൾ പാളത്തിന് താഴെയായി സ്ഥാപിക്കുകയാണ്. ആദ്യം റെയിൽപ്പാതയുടെ അടിയിൽ നിന്ന് സുരക്ഷിതമായി മണ്ണ് നീക്കും. തുടർന്ന്, കോൺക്രീറ്റിൽ നിർമിച്ച അടിപ്പാത ഇവിടേക്ക് കയറ്റിവയ്ക്കും. ഏറ്റവും എളുപ്പവും സുരക്ഷിതവുമായ നിർമ്മാണ രീതിയാണിത്. അടിപ്പാതയ്ക്ക് 9 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉണ്ടാകും. 2 വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാം. അനുബന്ധ റോഡും വൈകാതെ നിർമിക്കുന്നതോടെ മുട്ടമ്പലം റെയിൽവേ ക്രോസിന് ബദൽ സംവിധാനമായി അടിപ്പാത യാഥാർത്ഥ്യമാകും.

Advertisement
Advertisement