ആലുവയിൽ​ ​വീണ്ടും​ ​ഓൺലൈൻ​ ​തട്ടിപ്പ്: വെൽഡിംഗ് ​തൊ​ഴി​ലാ​ളി​യു​ടെ​ ​അ​ര​ ​ല​ക്ഷം​ ​പോ​യി

Sunday 31 October 2021 12:00 AM IST

ആ​ലു​വ​:​ ​പൊ​ലീ​സ് ​പ​ല​വ​ട്ടം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടും​ ​ആ​ലു​വ​യി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ത​ട്ടി​പ്പ് ​തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.​ ​കീ​‌​ഴ്‌​മാ​ട് ​മ​ല​യ​ൻ​കാ​ട് ​ക​ണ്ണാ​ട്ട് ​പ​റ​മ്പി​ൽ​ ​ഷെ​മീ​റാ​ണ് ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​ക​ബ​ളി​പ്പി​ക്ക​ലി​ന് ​ഇ​ര​യാ​യ​ത്.​ ​എ​ച്ച്.​ ​ഡി.​എ​ഫ്.​സി​ ​ബാ​ങ്കി​ലെ​ ​സ്‌​റ്റാ​ഫ് ​ആ​ണെ​ന്നും​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​ത​യ്യാ​റാ​യി​ട്ടു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞ് ​വി​ളി​ച്ച​യാ​ളാ​ണ് ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​ഷെ​മീ​റി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നും​ ​അ​ര​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​ഈ​ ​മാ​സം​ 20​നാ​ണ് ​സം​ഭ​വം.​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​വ്യ​ക്തി​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഹ​രി​യോം​ ​കേ​ശ്രീ​യാ​ണെ​ന്ന് ​ഷെ​മീ​റി​നെ​ ​വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​യി​ലെ​ ​ഐ.​ഡി​ ​കാ​ർ​ഡ് ​വാ​ട്ട്‌​സ് ​ആ​പ്പി​ൽ​ ​അ​യ​ച്ചു​കൊ​ടു​ത്തു.​ ​പി​ന്നാ​ലെ​ ​ക്രെ​ഡി​ന്റെ​ ​ആ​വ​ശ്യ​ത്തി​നെ​ന്ന​ ​പേ​രി​ൽ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ആ​ലു​വ​ ​ശാ​ഖ​യി​ൽ​ ​ഷെ​മീ​റി​ന്റെ​ ​സേ​വിം​ഗ് ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നും​ 50,000​ ​രൂ​പ​ ​ന​ഷ്ട​മാ​യ​താ​യി​ ​എ​സ്.​എം.​എ​സ് ​ല​ഭി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​വെ​ൽ​ഡിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യ​ ​ഷെ​മീ​ർ​ ​ബാ​ങ്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ത​ട്ടി​പ്പി​നി​ര​യാ​യ​ത് ​അ​റി​ഞ്ഞ​ത്.​ ​ബാ​ങ്കി​ൽ​ ​ഹ​രി​യോം​ ​കേ​ശ്രീ​യെ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഇ​ല്ലെ​ന്നും​ ​ബോ​ദ്ധ്യ​മാ​യി.​ ​ബാ​ങ്കി​ലും​ ​ആ​ലു​വ​ ​ഈ​സ്റ്റ് ​സൈ​ബ​ർ​ ​പൊ​ലീ​സി​നും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ 10​ ​ദി​വ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പു​രോ​ഗ​തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ​ഷെ​മീ​ർ​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി.

ഓ​ൺ​ലൈ​ൻ​ ​ത​ട്ടി​പ്പു​ക​ൾ​ ​പ​ല​രൂ​പ​ത്തി​ലാ​യി​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​പ​ല​വ​ട്ടം​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഫോ​ൺ​ ​മു​ഖേ​ന​ ​ബ​ന്ധ​പ്പെ​ടു​ന്ന​ ​അ​പ​രി​ചി​ത​ന്മാ​ർ​ക്ക് ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​രു​തെ​ന്ന് ​പൊ​ലീ​സ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്നു​ണ്ട്.​ ​എ​ന്നി​ട്ടും​ ​ഇ​ത്ത​രം​ ​കെ​ണി​ക​ളി​ൽ​ ​പ​ല​രും​ ​വീ​ഴു​ക​യാ​ണ്.

Advertisement
Advertisement