ശബരിമല മേൽശാന്തിമാർക്ക് അമ്പലപ്പുഴയിൽ സ്വീകരണം

Sunday 31 October 2021 1:10 AM IST

അമ്പലപ്പുഴ: നിയുക്ത ശബരിമല - മാളികപ്പുറം മേൽശാന്തിമാർക്ക് നവംബർ 4ന് അമ്പലപ്പുഴയിൽ സ്വീകരണം നൽകും. ഉച്ചക്ക് 12ന് ക്ഷേത്രം നാടകശാലയിൽ നടക്കുന്ന ചടങ്ങിൽ നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയെ മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദശേഖരൻ നായരും മാളികപ്പുറം നിയുക്ത മേൽശാന്തി ശംഭു നമ്പൂതിരിയെ നിയുക്ത സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ളയും ആദരിക്കും. തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും മേൽശാന്തിമാരെ ആദരിക്കും. അമ്പലപ്പുഴ അയപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനാകും. പടിഞ്ഞാറെ ഗോപുര നടയിൽ നിന്ന് പൂർണ കുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ക്ഷേത്ര ദർശനത്തിന് ശേഷമാണ് സ്വീകരണച്ചടങ്ങ്.

Advertisement
Advertisement