വൈദ്യുതി ലൈനിൽ തീപിടിച്ചു
Sunday 31 October 2021 2:33 AM IST
കൊടുങ്ങല്ലൂർ: വൈദ്യുതി ലൈനിൽ തീപിടിച്ചു. ഒഴിവായത് വൻ അപകടം. ശൃംഗപുരം ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ലൈനിൽ തീയാളി പടർന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സുനിൽ കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്ത് കൃഷ്ണൻ ഓഫീസർമാരായ സജീഷ്, സന്ദീപ്, ശ്രീജിത്ത്, അനീഷ്, അരുൺ മോഹൻ എന്നിവർ ചേർന്നാണ് തീയണച്ചത്. സമയോചിത ഇടപെടൽ അപകടത്തിന്റെ തീവ്രത കുറച്ചു.