കരുതാം കരുത്താകാം പദ്ധതി ഉദ്ഘാടനം

Sunday 31 October 2021 3:01 AM IST

കുളത്തൂർ: മഹാമാരികൾക്കെതിരെ കരുതലോടെ മുന്നേറാൻ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സെന്റ് ആന്റണീസ് ഗവ. എൽ.പി.സ്‌കൂൾ നടപ്പാക്കുന്ന 'കരുതാം കരുത്താകാം' പദ്ധതി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കവിതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, കഴക്കൂട്ടം പ്രശാന്ത്, സ്‌കൂൾ എച്ച്.എം മനോജ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരുന്നുകളും കൊവിഡ് പ്രതിരോധ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസും നടന്നു.

Advertisement
Advertisement