രാഹുൽ പ്രചാരണത്തിനെത്തിയത് ബൈക്കിൽ
Monday 01 November 2021 2:05 AM IST
പനജി: ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയത് ബൈക്ക് ടാക്സിയിൽ. ഗോവയിൽ ഏറെ പ്രചാരത്തിലുള്ള വാഹനമാണ് ബൈക്ക് ടാക്സി. ഗോവ ആസാദ് മൈതാനത്തേയ്ക്ക് ബൈക്ക് ടാക്സിയിലെത്തിയ രാഹുലിന്റെ യാത്രയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളോടും വിദ്യാർത്ഥികളോടും രാഹുൽ സംസാരിച്ചു.
ബി.ജെ.പി തുടർഭരണം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം. 40 അംഗ സഭയിൽ 13 സീറ്റുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ചാണ് കഴിഞ്ഞ തവണ വിജയിച്ചത്. എന്നാൽ, ഗോവയെ ലക്ഷ്യമിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടി രംഗത്തുവന്നതോടെ കോൺഗ്രസിന് ആശങ്കകൾ ഏറെയാണ്