വാങ്ക്ഡേയുടെ ജാതി സർട്ടിഫിക്കറ്റ്: പരാതി ലഭിച്ചാൽ അന്വേഷിക്കും

Monday 01 November 2021 12:00 AM IST

മുംബയ്: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ മേധാവി സമീർ വാങ്ക്ഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ. വാങ്ക്ഡെ ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മറ്റൊരു മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു.

മുസ്‌ലിം ആയിരുന്നിട്ടും യു.പി.എസ്‌.സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്ന് വാങ്ക്ഡെ തിരുത്തിയെന്ന് മാലിക് ആരോപിച്ചിരുന്നു.