800 കേന്ദ്രങ്ങളിൽ ശാഖ തുടങ്ങും: ആർ.എസ്.എസ്

Monday 01 November 2021 1:39 AM IST

ന്യൂഡൽഹി: പ്രവർത്തനമാരംഭിക്കാത്ത രാജ്യത്തെ 800 ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനമെത്തിക്കുമെന്ന് ആർ.എസ്.എസ്. കർണാടകയിലെ ധർവാഡിൽ ചേർന്ന ആർ.എസ്.എസ് ദേശീയ കാര്യകാരി മണ്ഡൽ യോഗമാണ് തീരുമാനമെടുത്തത്.

ഇന്ത്യയിൽ ആകെയുള്ള 6483 ബ്ലോക്കുകളിൽ 5683 എണ്ണത്തിലും ശാഖാ പ്രവർത്തനമുണ്ട്. ബാക്കിയുള്ള 800 ബ്ലോക്കുകളിൽ പ്രവർത്തനം തുടങ്ങാൻ ആയിരക്കണക്കിന് പ്രവർത്തകരെ നിയോഗിക്കുമെന്ന് സർകാര്യവഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

Advertisement
Advertisement