ബിബിൻ ജോർജിന്റെ ഐ സി യു ആരംഭിച്ചു
Monday 01 November 2021 6:54 AM IST
ബിബിൻ ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഐ സി യു കോതമംഗലത്ത് ആരംഭിച്ചു. ഉറിയടി 2 എന്ന തമിഴ് സിനിമയിലൂടെ എത്തിയ വിസ്മയയാണ് നായിക. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മിനിസ്റ്റുഡിയോ ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ബാബുരാജ്, ശ്രീകാന്ത് മുരളി, വിനോദ് കുമാർ, ജെയിൻ പോൾ, നവാസ് വള്ളികുന്ന്, മനോജ് പറവൂർ, ഹരീഷ്, മീര വാസുദേവ് എന്നിവരാണ് മറ്റു താരങ്ങൾ.സി.പി. സന്തോഷ് കുമാർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ലോകനാഥനാണ് ഛായാഗ്രഹണം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജോസ് ഫ്രാങ്ക്‌ളിൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ. കല: എം. ബാബ, കോസ്റ്റ്യു ഡിസൈനർ സ്റ്റെഫി സേവ്യർ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂർ, വാർത്താപ്രചരണം എം.എസ്. ദിനേശ്.