നാലുവരെ ജില്ലയിൽ യെല്ലോ അലേർട്ട്

Monday 01 November 2021 12:00 AM IST

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നാലാം തിയതിവരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ഡോ. പി.കെ. ജയശ്രീ അഭ്യർത്ഥിച്ചു. ഉരുൾ പൊലുണ്ടായതും വെള്ളപ്പൊക്കമുണ്ടായതുമായ പ്രദേശങ്ങളിലുള്ളവരും മുൻകരുതലുകൾ എടുക്കണം.

Advertisement
Advertisement