'ലഹരിക്കെതിരെ ദീപജ്വാല'
Sunday 31 October 2021 8:27 PM IST
തുരുത്തി: മഹാത്‌മജിയുടെ 152-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് സെന്റർ എരിഞ്ഞിക്കിൽ 'ലഹരിക്കെതിരെ ദീപ ജ്വാല' കൊളുത്തി. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഡി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി പുഷ്പരാജൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു. നീലേശ്വരം റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. പീതാംബരൻ സ്വാഗതവും സിവിൽ എക്സൈസ് ഓഫീസർ എം.വി. സജിത്ത് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. പ്രിവന്റീവ് ഓഫീസർ എ.ബി അബ്ദുള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസാദ്, രഞ്ജിത്, ജിതിൻ, കണ്ണൻകുഞ്ഞി, ഷിജിത്ത് എന്നിവർ നേതൃത്വം നൽകി. പീപ്പിൾസ് സെന്റർ എരിഞ്ഞിക്കീൽ ക്ലബ്ബിലെ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.