ജനങ്ങളെ യോഗി സർക്കാർ ആക്രമിക്കുന്നു: പ്രിയങ്ക

Monday 01 November 2021 12:00 AM IST

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ വമ്പൻ റാലിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ‘പ്രതിജ്ഞാ യാത്ര’യിൽ നൂറു കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തു .യുപിയിൽ എല്ലാവരും ചൂഷണം ചെയ്യപ്പെടുകയാണെന്ന് പ്രിയങ്കാ വിമർശിച്ചു. ജനങ്ങളെ ദിവസവും യോഗി സർക്കാർ ആക്രമിക്കുകയാണെന്നും ബി.ജെ.പിക്കെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ 70 വർഷമായി ഉണ്ടാക്കിയ സ്വത്തുക്കൾ ബിജെപി വിൽക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തങ്ങളുടെ 70 വർഷത്തെ പ്രയത്‌നമാണ് വെറും 7 വർഷം കൊണ്ട് അവർ നശിപ്പിച്ചത്.

സംസ്ഥാനത്ത് 5 കോടി തൊഴിൽരഹിതരായ യുവാക്കൾ ഉണ്ടെന്നും തൊഴിലില്ലായ്മ കാരണം പ്രതിദിനം മൂന്നു യുവാക്കൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിച്ച് കോൺഗ്രസ് പ്രവർത്തിക്കുന്നുവെന്ന ആരോപണം പ്രിയങ്ക ഗാന്ധി നിഷേധിച്ചു.