കേന്ദ്ര മന്ത്രി എൽ. മുരുകൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി
Sunday 31 October 2021 10:33 PM IST
കൊടുങ്ങല്ലൂർ: കേന്ദ്രമന്ത്രി എൽ. മുരുകൻ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലെത്തിയ അദ്ദേഹം ക്ഷേത്ര ദർശനത്തിനായാണ് ഇവിടെയെത്തിയത്. ദർശനത്തിന് ശേഷം വൈകീട്ട് ഏഴോടെ അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ .കെ അനീഷ് കുമാർ , ജനറൽ സെക്രട്ടറി കെ.ആർ ഹരി, വൈസ് പ്രസിഡൻ്റ് സർജു തൊയക്കാവ്, ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി. നന്ദകുമാർ, ബോർഡ് മെമ്പർ നാരായണൻ നമ്പൂതിരി, ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർ സുനിൽ കർത്ത തുടങ്ങിയവർ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.