വിനോദത്തിൽ ആൾക്കൂട്ടപ്പേടി

Sunday 31 October 2021 10:37 PM IST

  • വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പിടിവിട്ട് ആൾക്കൂട്ടം

തൃശൂർ : ഇളവുകൾ പിൻവലിച്ചതോടെ, സ്കൂൾ തുറക്കുന്നതിന് തലേന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൂരത്തിരക്ക്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, തുമ്പൂർ മുഴി, പീച്ചി, വാഴാനി, സ്‌നേഹ തീരം, വിലങ്ങൻ കുന്ന് എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. രാവിലെ മുതൽ തിരക്ക് തുടങ്ങിയിരുന്നു. കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അതിരപ്പിള്ളിയിൽ ഉച്ചയോടെ മഴ പെയ്‌തെങ്കിലും ഇതിനെ അവഗണിച്ചും ധാരാളം പേരെത്തി. രണ്ട് വർഷത്തോളമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ല.

അതേസമയം പത്ത് വയസിന് താഴെ ഉള്ളവർക്ക് ഇപ്പോഴും പ്രവേശനമില്ലെങ്കിലും രക്ഷിതാക്കൾ മാത്രം വരുന്ന സാഹചര്യമില്ലെന്നിരിക്കെ ഇവർക്കും പ്രവേശനം നൽകുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. പീച്ചിയിലും വിലങ്ങൻ കുന്നിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വൈകീട്ട് നാലോടെ തിരക്ക് വർദ്ധിച്ച് നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലേക്കെത്തി.

മൃഗശാലയിലേക്ക് ഒഴുക്ക്

തൃശൂർ മൃഗശാലയിലേക്ക് ഇന്നലെ ആളുകളുടെ ഒഴുക്കായിരുന്നു. അന്യജില്ലകളിൽ നിന്ന് പോലും നൂറുക്കണക്കിന് പേരാണ് മൃഗശാലയിൽ ഇന്നലെയെത്തിയത്. കൈക്കുഞ്ഞുമായി വരെ നിരവധി പേരെത്തി. അതേസമയം കൊവിഡ് പ്രോട്ടോക്കാൾ പാലിക്കാതെ, മാസ്‌ക് പോലും ധരിക്കാതെയാണ് കൂട്ടംകൂടി നടന്നിരുന്നതെന്നും ആക്ഷേപമുണ്ട്. മൃഗശാലയ്ക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്.

വ്യാപാര സ്ഥാപനങ്ങളിലും തിരക്ക്

ഇന്ന് സ്‌കൂളുകൾ തുറക്കാനിരിക്കേ ഷോപ്പിംഗിനും മറ്റും ധാരാളം പേർ പുറത്തിറങ്ങി. ബാഗ്, കുട, ചെരിപ്പ്, വസ്ത്രങ്ങൾ, പഠനോപകരണം എന്നിവ വിൽക്കുന്ന കടകളിലാണ് കൂടുതൽ തിരക്ക്. ഇന്ന് ഒന്ന് മുതൽ ഏഴ് വരെയും പത്താം ക്ലാസുകാർക്കുമാണ് അദ്ധ്യയനം ആരംഭിക്കുക.

"കരി"നിഴലായ് കൗതുകം

ചാലക്കുടി: ആ​ന​വ​ണ്ടി​ക​ളു​ടെ​ ​മ​ല​ക്ക​പ്പാ​റ​ ​യാ​ത്ര​യി​ൽ​ ​കൗ​തു​ക​വും​ ​ഭീ​തി​യും​ ​പ​ര​ത്തി​ ​ആ​ന​ക​ൾ.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​ട്രി​പ്പു​ക​ളാ​ണ് ​ആ​ന​ക്കാ​ഴ്ച​ക​ളാ​ൽ​ ​ധ​ന്യ​മാ​കു​ന്ന​ത്.​ ​ഷോ​ള​യാ​ർ,​ ​ആ​ന​ക്ക​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​റോ​ഡി​ൽ​ ​ഇ​റ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​കൊ​മ്പ​ന്മാ​രും​ ​പി​ടി​യാ​ന​ക​ളും​ ​മ​നോ​ഹ​ര​ ​കാ​ഴ്ച​യാകും.​ ​മ​ട​ക്ക​യാ​ത്ര​യി​ൽ​ ​രാ​ത്രി​യി​ലാ​ണ് ​ആ​ന​ക​ളു​ടെ​ ​വ​ഴി​ ​മു​ട​ക്ക​ൽ.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ഇ​വ​ ​ഒ​രു​ ​ഭാ​ഗ​ത്തേ​യ്ക്ക് ​മാ​റി​ ​നി​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ക​ട​ന്നു​ ​പോ​കാ​ൻ​ ​അ​വ​സരം​ ​ന​ൽ​കും.​ ​​ഹെ​ഡ്‌​ലൈ​റ്റ് ​പ്ര​കാ​ശ​ത്തി​ൽ​ ​ക​രി​വീ​ര​ന്മാ​രു​ടെ കാഴ്ചയും​ ​ചി​ന്നം​ ​വി​ളിയും ​ചി​ല​ർ​ക്കെ​ങ്കി​ലും​ ​ഭീ​തി​യു​ടേ​താ​ണ്.​ ​ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ​ ​പ​ക​ലും​ ​​കാ​ണാം.​ ​ഷോ​ള​യാ​ർ​ ​ഡാ​മി​ന്റെ​ ​പെ​ൻ​സ്റ്റോ​ക്ക് ​ക​ട​ന്നു​പോ​കു​ന്ന​ ​അ​മ്പ​ല​പ്പാ​റ​യി​ൽ​ ​ഈ​യി​ടെ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​കൊ​മ്പ​നും​ ​മ​ല​ക്ക​പ്പാ​റ​ ​യാ​ത്ര​യു​ടെ​ ​മാ​ത്രം​ ​പ്ര​ത്യേ​ക​ത.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​രാ​ത്രി​യി​ലെ​ ​യാ​ത്ര​ ​ആ​ന​ക്കൂ​ട്ട​ങ്ങ​ളാ​ൽ​ ​ത​ട​സ​പ്പെ​ട്ടു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഓ​ട്ടം​ ​നി​ല​ച്ച​താ​ണ് ​സ്ഥി​ര​മാ​യി​ ​ആ​ന​ക​ളെ​ ​കാ​ണു​ന്ന​തിന് ഇടയാക്കുന്നതെന്ന് വനപാലകർ പറ‍ഞ്ഞു.

ആ​ന​വ​ണ്ടി​യി​ൽ​ ​മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് 600​ ​പേർ

ചാ​ല​ക്കു​ടി​:​ ​ആ​ന​വ​ണ്ടി​യി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​മ​ല​ക്ക​പ്പാ​റ​ ​കാ​ണാ​നെ​ത്തി​യ​ത് ​അ​റു​ന്നൂ​റോ​ളം​ ​പേ​ർ.​ ​ഇ​തി​ൽ​ ​മു​ന്നൂ​റ് ​ആ​ളു​ക​ളാ​ണ് ​ചാ​ല​ക്കു​ടി​യി​ൽ​ ​നി​ന്ന് ​വ​ണ്ടി​ ​ക​യ​റി​യ​ത്.​ ​മ​റ്റു​ള്ള​വ​ർ​ ​വി​വി​ധ​ ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്നു​മെ​ത്തി.​ ​ചാ​ല​ക്കു​ടി​യി​ലെ​ ​ആ​റെ​ണ്ണം​ ​അ​ട​ക്കം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ 12​ ​ബ​സു​ക​ളാ​ണ് ​ആ​സ്വാ​ദ​ക​ ​ട്രി​പ്പ് ​ന​ട​ത്തി​യ​ത്.​ ​പാ​ലാ​ ​അ​ട​ക്കം​ ​മ​റ്റ് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്നു​ള്ള​വ​ ​ചാ​ല​ക്കു​ടി​ ​സ്റ്റാ​ൻ​ഡി​ലെ​ ​ബ​സു​ക​ളു​ടെ​ ​കൂ​ടെ​യാ​ണ് ​കി​ഴ​ക്ക​ൻ​ ​മ​ല​ ​താ​ണ്ടി​യ​ത്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മ​ല​ക്ക​പ്പാ​റ​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രി​പ്പ് ​ആ​രം​ഭി​ച്ച​ത് ​മു​ത​ൽ​ ​കൂ​ടു​ത​ൽ​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത് ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു.​ ​

Advertisement
Advertisement