പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യോ​ട് ​ലൈംഗികാതിക്രമം: പ്ര​തി​ക്ക് ​ആ​റ് ​വ​ർ​ഷം​ ​തടവും​ 20,000​ ​രൂ​പ​ ​പി​ഴ​യും

Monday 01 November 2021 12:00 AM IST

കു​ന്നം​കു​ളം​:​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​യോ​ട് ​ലൈം​ഗി​കാ​തി​ക്ര​മം​ ​കാ​ട്ടി​യ​ ​യു​വാ​വി​ന് ​ആ​റ് ​വ​ർ​ഷം​ ​ത​ട​വും​ 20,000​ ​രൂ​പ​ ​പി​ഴ​യ​ട​ക്കാ​നും​ ​ശി​ക്ഷ​ ​വി​ധി​ച്ച് ​കു​ന്നം​കു​ളം​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​(​പോ​ക്‌​സോ​)​ ​കോ​ട​തി.​ ​പി​ച്ചി​ ​പാ​യി​ക്ക​ണ്ടം​ ​പോ​ന്നോ​ർ​ ​വീ​ട്ടി​ൽ​ ​പ്രി​ൻ​സ് ​(37​)​ ​നാ​ണ് ​കു​ന്നം​കു​ളം​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​(​പോ​ക്‌​സോ​)​ ​കോ​ട​തി​ ​ജ​ഡ്ജ് ​എം.​പി​ ​ഷി​ബു​ 2​ ​വ​കു​പ്പു​ക​ളി​ലാ​യി​ 3​ ​വ​ർ​ഷം​ ​ത​ട​വി​നും​ 3​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വി​നും​ ​പി​ഴ​ ​അ​ട​ക്കു​ന്ന​തി​നും​ ​ശി​ക്ഷി​ച്ച​ത്.​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടു​കാ​രി​ക​ളോ​ടൊ​പ്പം​ ​ഗു​രു​വാ​യൂ​ർ​ ​ഗാ​ന്ധി​ന​ഗ​ർ​ ​റോ​ഡി​ലൂ​ടെ​ ​ന​ട​ന്ന് ​പോ​കു​ന്ന​തി​നി​ടെ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ക​ട​ന്ന് ​പി​ടി​ച്ച് ​ലൈം​ഗി​കാ​തി​ക്ര​മം​ ​ന​ട​ത്തി​യെ​ന്നാ​ണ് ​കു​റ്റം.​ ​ഗു​രു​വാ​യൂ​ർ​ ​ടെ​മ്പി​ൾ​ ​പൊ​ലീ​സാ​ണ് 2019​ ​ൽ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​(​പോ​ക്‌​സോ​)​ ​അ​ഡ്വ.​ ​കെ.​എ​സ് ​ബി​നോ​യ് ​ഹാ​ജ​രാ​യി.​ 22​ ​സാ​ക്ഷി​ക​ളെ​ ​വി​സ്ത​രി​ക്കു​ക​യും​ 27​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കു​ക​യും​ ​ചെ​യ്തു.​ ​ഗു​രു​വാ​യൂ​ർ​ ​അ​സി.​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന​ ​ടി.​ ​ബി​ജു​ ​ഭാ​സ്‌​ക​റും​ ​ഗു​രു​വാ​യൂ​ർ​ ​ടെ​മ്പി​ൾ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ടാ​യ​ ​സി.​ ​പ്രേ​മാ​ന​ന്ദ​ ​കൃ​ഷ്ണ​നു​മാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പ്രോ​സി​ക്യൂ​ഷ​നെ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ ​ഗു​രു​വാ​യൂ​ർ​ ​ടെ​മ്പി​ൾ​ ​പോ​ലീ​സ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റാ​യ​ ​വി​ശാ​ഖും​ ​ഉ​ണ്ടാ​യി​രു​ന്നു.