ബജാജ് പൾസറിന്റെ പുത്തൻ പതിപ്പുകൾ എത്തി
Monday 01 November 2021 3:54 AM IST
കൊച്ചി: ബജാജ് പൾസർ ശ്രേണിയിലെ ഏറ്റവും വമ്പൻ എന്ന പെരുമയോടെ പുതിയ മോഡൽ വിപണിയിലെത്തി. പൾസർ എഫ് 250, എൻ250 പതിപ്പുകളാണുള്ളത്. 250 സി.സി., 4-സ്‌ട്രോക്ക്, ഫ്യുവൽ ഇൻജക്‌റ്റഡ് എൻജിനാണുള്ളത്. 24.5 പി.എസ് കരുത്തുള്ള എൻജിനാണിത്. ടോർക്ക് 21.5 എൻ.എം. അഡ്വാൻസ്ഡ് എ.ബി.എസ് ടെക്‌നോളജിയോട് കൂടിയ 300 എം.എം ഫ്രണ്ട്, 230 എം.എം. റിയർ എന്നീ വലിയ ഡിസ്‌ക് ബ്രേക്കുകൾ അൾട്ര-സേഫ് ബ്രേക്കിംഗ് സാദ്ധ്യമാക്കുന്നു. എഫ്250 ചുവപ്പ്, ടെക്‌നോ ഗ്രേ നിറങ്ങളിൽ ലഭിക്കും. ടെക്‌നോ ഗ്രേ നിറമാണ് എൻ250നുള്ളത്.