സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രികയുമായി കോൺഗ്രസ്

Tuesday 02 November 2021 12:00 AM IST

ലക്​നൗ: അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയ്യാറാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വർഷംതോറും സൗജന്യമായി മൂന്ന് പാചക വാതക സിലിണ്ടർ, സർക്കാർ ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ. അങ്കണവാടി - ആശ ​പ്രവർത്തകർക്ക്​ 10,000 രൂപ ഹോണറേറിയം, റിസർവേഷൻ അടിസ്ഥാനത്തിൽ ജോലിയിൽ സ്​ത്രീകൾക്ക്​ 40 ശതമാനം സംവരണം, വയോധികരായ വിധവകൾക്ക്​ 1000 രൂപ പെൻഷൻ, സംസ്ഥാനത്തെ ധീര വനിതകളുടെ പേരിൽ 75ഓളം നൈപുണ്യ സ്​കൂൾ എന്നിവയും പത്രികയിൽ ഉൾപ്പെടുത്തും.

Advertisement
Advertisement