സ്വയംതൊഴിൽവായ്പ : അപേക്ഷ നൽകാം

Wednesday 03 November 2021 12:00 AM IST

കോട്ടയം : സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന പരിധിയിൽപ്പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശയ്ക്ക് വായ്പ നൽകും. കാലാവധി അഞ്ചു വർഷം. കുടുംബശ്രീ സി.ഡി.എസുകൾക്ക് ഒന്നര കോടി രൂപ വരെയും സ്വയംസഹായ സംഘങ്ങൾക്ക് 10 ലക്ഷം വരെയും ഹരിത കർമ്മസേന / ശുചീകരണ തൊഴിലാളി യൂണിറ്റുകൾക്ക് ആറു ലക്ഷം വരെയുമാണ് വായ്പ. വിശദവിവരത്തിന് വനിതാ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04812930323.

Advertisement
Advertisement