എന്താടാ സജി

Wednesday 03 November 2021 4:30 AM IST

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് എന്താടാ സജിയെന്ന് പേരിട്ടു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മിച്ച് നവാഗതനായ ഗോഡ‌്‌ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.

2006-ൽ റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒടുവിൽ ഒന്നിച്ചത്.

Advertisement
Advertisement