റോഡരികിലെ കാടുകൾ വൃത്തിയാക്കി

Wednesday 03 November 2021 12:09 AM IST
കാടുകയറിയ സിഗ്നൽ ബോർഡുകളും മറ്റും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങൾ വെട്ടിത്തെളിച്ച് ശുചികരിക്കുന്നു

ഇരിട്ടി: കാടുകയറി മറച്ച സിഗ്നൽ ബോർഡുകളും അപകടകരമാംവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. തലശ്ശേരി വളവുപാറ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലെ കാടുകളാണ് നീക്കംചെയ്തത്. ഇരിട്ടി സിവിൽ ഡിഫൻസിന്റെ 'അപകട രഹിതം സുരക്ഷിത യാത്ര' കാമ്പെയിനിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം.

ഇരിട്ടി അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സന്ദീപ് വള്ളിത്തോട്, സിവിൽ ഡിഫൻസ് റീജണൽ ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ ബി. അരുൺ , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവരും പങ്കാളികളായി.

Advertisement
Advertisement