പെട്രോൾ വില: ബി.എം.എസ് പ്രക്ഷോഭം അഞ്ചിന്

Wednesday 03 November 2021 12:53 AM IST

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മസ്‌ദൂർ സംഘ് (ബി.എം.എസ്) മോട്ടോർ ഫെഡറേഷനുകൾ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് വിവിധ ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റിലേക്കും മാർച്ചും ധർണയും നടത്തും. സെക്രട്ടേറിയറ്റ് മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ ആർ. രഘുരാജ് ഉദ്ഘാടനം ചെയ്യും. കേരള ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ. തമ്പി, കേരള ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജ്യോതിഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹനൻ, തിരുവനന്തപുരം ജില്ലാ ടെമ്പോ ടാക്സി സംഘ് ജില്ലാ പ്രസിഡന്റ് ടി. ജയകുമാർ, ജനറൽ സെക്രട്ടറി ബി. സതികുമാർ, തിരുവനന്തപുരം ജില്ലാ ഓട്ടോ മസ്ദൂർ സംഘ് ജില്ലാ ജനറൽ സെക്രട്ടറി വി. രാജേഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement