അച്ഛന്റെ സംഗീതവഴി​യി​ൽ മകനും, എം ജയചന്ദ്രന്റെ മകൻ നന്ദഗോപാൽ സംഗീത ലോകത്തേക്ക്

Saturday 06 November 2021 4:30 AM IST

'​'​ഒ​രു​ ​അ​ച്ഛ​നെ​ന്ന​ ​നി​ല​യി​ൽ​ ​ഏ​റെ​ ​അ​ഭി​മാ​നം​ ​തോ​ന്നു​ന്ന​ ​നി​മി​ഷ​മാ​ണി​ത്.​ ​സ​മ​യം​ ​എ​ത്ര​ ​വേ​ഗ​ത്തി​ലാ​ണ് ​മു​ന്നോ​ട്ട് ​നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​പാ​ട്ടൊ​രു​ക്കാ​ൻ​ ​പാ​ക​ത്തി​ന് ​അ​വ​ൻ​ ​വ​ള​ർ​ന്നി​രി​ക്കു​ന്നു.""
മ​ക​ൻ​ ​ന​ന്ദ​ഗോ​പാ​ൽ​ ​സം​ഗീ​ത​ ​രം​ഗ​ത്ത് ​പു​തി​യ​ ​ചു​വ​ടു​വെ​യ്പ്പ് ​ന​ട​ത്തി​യ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എം​ ​ജ​യ​ച​ന്ദ്ര​ൻ.​ ​സ​മ്മ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ന്ദ​ഗോ​പാ​ൽ​ ​ഒ​രു​ക്കി​യ​ ​ഗാ​നം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മോ​ഹ​ൻ​ലാ​ൽ​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​യാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.​ ​ന​ന്ദ​ഗോ​പാ​ൽ​ ​എ​ഴു​തി​യ​ ​മ​നോ​ഹ​ര​ ​വ​രി​ക​ൾ​ക്ക് ​സം​ഗീ​തം​ ​പ​ക​ർ​ന്നതും നന്ദഗോപാലാണ്. ആ ഗാനരംഗത്ത് പാടി അഭി​നയി​ക്കുകയും ചെയ്തു. വൈ​കാ​രി​ക​മാ​യ​ ​കു​റി​പ്പ് ​പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ​ജ​യ​ച​ന്ദ്ര​ൻ​ ​മ​ക​ന്റെ​ ​സം​ഗീ​ത​ ​ലോ​ക​ത്തേ​ക്കു​ള്ള​ ​വ​ര​വ​റി​യി​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ന​ന്ദ​ഗോ​പാ​ലി​ന്റെ​ ​ആ​ദ്യ​ ​സം​ഗീ​ത​സം​രം​ഭം​ ​ചു​രു​ങ്ങി​യ​ ​സ​മ​യ​ത്തി​ന​കം​ ​ശ്ര​ദ്ധേ​യ​മാ​യി.​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​മ്മ​റി​ന് ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​
അ​ച്ഛ​നെ​ ​പോ​ലെ​ ​മ​ക​നും​ ​മി​ക​ച്ച​ ​സം​ഗീ​ത​ജ്ഞ​നാ​യി​ ​മാ​റ​ട്ടെ​യെ​ന്ന് ​നി​ര​വ​ധി​പേ​രാ​ണ് ​ആ​ശം​സി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​നി​യും​ ​മ​നോ​ഹ​ര​ ​ഗാ​ന​ങ്ങ​ൾ​ക്കാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും​ ​സം​ഗീ​ത​ ​പ്രേ​മി​ക​ൾ​ ​പ​റ​ഞ്ഞു.​ ​എം​ ​ജ​യ​ച​ന്ദ്ര​നാ​ണ് ​സ​മ്മ​ർ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​ശ്രീ​രാ​ഗ് ​രാ​ഘ​വ​നാ​ണ് ​സം​വി​ധാ​ന​വും​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.